മലയാളം നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ നാളെ കാസര്‍ഗോഡ്‌ ബന്ദ്

289

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ കന്നട മീഡിയം വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നാളെ കേരള-കര്‍ണാടക അതിര്‍ത്തി തലപ്പാടിയില്‍ ബന്ദ്. കര്‍ണാടക രക്ഷണ വേദികെ സംഘടനയാണ് ബന്ദ് ആഹ്വാനം ചെയ്തത്. ജൂണ്‍ 12ന് കര്‍ണാടക സംസ്ഥാനത്തും ബന്ദ് ആചരിക്കും.
നാളെ രാവിലെ 11.30 ന് മംഗളുരു നെഹ്‌റു മൈതാനിയില്‍ റാലി ഉദ്ഘാടനം ചെയ്യും. കേരള- കര്‍ണാടക ബസ് സര്‍വ്വീസുകളെ ഇത് ബാധിക്കും. മംഗളുരുവില്‍ നിന്ന് കാസര്‍ഗോഡേക്കും തിരിച്ചുമുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കും.

NO COMMENTS