കാസര്‍കോട് ഇന്ന് 110 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു – മ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും 154 പേര്‍ രോഗമുക്തി നേടി

15

കാസര്‍കോട് ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ടുപേരുമുൾപ്പടെ ജില്ലയില്‍ 110 പേര്‍ക്ക് കൂടിയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ മ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് 154 പേര്‍ക്ക് കോവിഡ് നെഗറ്റീ
വായി.

22799 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1071 പേര്‍ വിദേശത്ത് നിന്നെത്തിയവരും 839 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20889 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1110 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 241 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 584 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 53 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 64 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

21631 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 928 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 667 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 240വീടുകളില്‍ 6854 പേരും സ്ഥാപനങ്ങളില്‍ 345 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7199 പേരാണ്. പുതിയതായി 582 പേരെ കൂടി നിരീക്ഷണത്തിലാക്കി.

NO COMMENTS