കാസര്‍കോട് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും.

14

കാസര്‍കോട്: പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ബ്ലോക്ക്തല കേന്ദ്രങ്ങളില്‍ നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കും പുതിയ തായി നിയമിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ക്കും ഡിസംബര്‍ ഏഴിന് പരിശീലനം നല്‍കും.

കാഞ്ഞങ്ങാട്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ പരിധിയിലേയും പരപ്പ ബ്ലോക്ക് പരിധിയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ ക്കുള്ള പരിശീലനം കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും കാസര്‍കോട് ബ്ലോക്ക്, നഗരസഭാ പരിധിയിലെയും മഞ്ചേശ്വരം, കാറഡുക്ക, ബ്ലോക്ക് പരിധിയിലെയും പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കാസര്‍കോട് ഗവ. കോളേജിലുമാണ് നടക്കുന്നത്.

NO COMMENTS