കാസര്‍കോട് വികസന പാക്കേജ്: 216 പദ്ധതികള്‍ പൂര്‍ത്തിയായി

90

കാസര്‍കോട് വികസന പാക്കേജില്‍ 2018-19 വരെ ആവിഷ്‌ക്കരിച്ച 297 പദ്ധതികളില്‍ 216 പദ്ധതികള്‍ പൂര്‍ത്തിയായി. 181 പദ്ധതികള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡോ.പി.പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 11,123 കോടി രൂപയുടെ പദ്ധതികളാണ് കാസര്‍കോട് വികസന പാക്കേജ് വഴി 2013 മുതല്‍ ജില്ലയില്‍ നടപ്പിലാക്കിയത്.

സംസ്ഥാന ആവിഷ്‌കൃത പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍, കാസര്‍കോട് വികസന പാക്കേജിന് അനുവദിക്കുന്ന പ്രത്യേക ഫണ്ട് എന്നിവയുടെ വിവിധ വിഭവ സ്രോതസുകള്‍ ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

NO COMMENTS