പ്രചാരണ നോട്ടീസ്; പ്രസിന്റെ വിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം – കാസറഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു .

166

കാസറഗോഡ് : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിന്റ് ചെയ്യുന്ന നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബ്രോഷറുകള്‍ എന്നിവയില്‍ പ്രിന്റ് ചെയ്ത പ്രസിന്റെ പൂര്‍ണ മേല്‍വിലാസം, പബ്ലിഷറുടെ വിവരം, കോപ്പികളുടെ എണ്ണം എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കും.

പ്രിന്ററുടെ മേല്‍വിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്താത്ത നോട്ടീസുകളും ബ്രോഷറുകളും പിടിച്ചെടുക്കാന്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിനേയും ഫ്‌ലൈയിംഗ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത് ജനപ്രാതിനിധ്യ നിയമ പ്രകാരം കുറ്റകരമാണ്. ഇതിനാല്‍ പ്രിന്റിങ്ങ് പബ്ലിഷിങ് സ്ഥാപനങ്ങള്‍ നിയമവിരുദ്ധമായ നടപടികളില്‍ നിന്ന് പിന്മാറണം.

പ്രിന്റിങ്ങിനായി വരുന്ന വ്യക്തികളില്‍ നിന്നും പ്രസ്ഥാനങ്ങളുടെ പ്രതിനിധികളില്‍ നിന്നും കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദിഷ്ട മാതൃകയിലുള്ള സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടതും അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ ഹാജരാക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു.

NO COMMENTS