കാ​ര്യ​വ​ട്ടം സ്പോ​ര്‍​ട്സ് ഹ​ബ്ബി​ന്‍റെ ന​ട​ത്തി​പ്പു ചു​മ​ത​ല കൈ​മാ​റു​ന്നു.

187

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം സ്പോ​ര്‍​ട്സ് ഹ​ബ്ബി​ന്‍റെ ന​ട​ത്തി​പ്പു ചു​മ​ത​ല കൈ​മാ​റു​ന്നു. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​ട​ത്തി​പ്പു ക​രാ​റെ​ടു​ത്ത ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ലീ​സിം​ഗ് ആ​ന്‍​ഡ് ഫി​നാ​ന്‍​ഷ്യ​ല്‍ സ​ര്‍​വീ​സ​സ് ലി​മി​റ്റ​ഡ് (ഐ​എ​ല്‍​ആ​ന്‍​ഡ്‌എ​ഫ്‌എ​സ്) എ​ന്ന ക​ന്പ​നി ക​ട​ക്കെ​ണി​യി​ലാ​യ​തോ​ടെ​യാ​ണ് ന​ട​ത്തി​പ്പു ചു​മ​ത​ല കൈ​മാ​റാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നു​ള്ള താ​ല്‍​പ​ര്യ​പ​ത്രം ക​ന്പ​നി ക്ഷ​ണി​ച്ചു.

390 ചെ​ല​വി​ട്ടു നി​ര്‍​മി​ച്ച സ്റ്റേ​ഡി​യ​ത്തോ​ടൊ​പ്പം 490 കോ​ടി രൂ​പ​യു​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യി​ല്‍​നി​ന്നും ക​ന്പ​നി പി​ന്‍​മാ​റും. മാ​തൃ​ക​ന്പ​നി​യാ​യ ഐ​ടി​എ​ല്‍​എ​ലി​ന് 91,000 കോ​ടി രൂ​പ​യു​ടെ ക​ടം വീ​ട്ടാ​നാ​ണ് അ​നു​ബ​ന്ധ ക​ന്പ​നി​ക​ളു​ടെ ആ​സ്തി​ക​ള്‍ വി​ല്‍​ക്കു​ന്ന​ത്.

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ് മ​ല്‍​സ​ര​ങ്ങ​ള്‍, സാ​ഫ് ഫു​ട്ബോ​ള്‍ അ​ട​ക്ക​മു​ള്ള ഫു​ട്ബോ​ള്‍ മേ​ള​ക​ള്‍, ദേ​ശീ​യ ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന-​സ​മാ​പ​ന വേ​ദി തു​ട​ങ്ങി​യ​വ​യ്ക്കു സ്റ്റേ​ഡി​യം വേ​ദി​യാ​യി​രു​ന്നു.

NO COMMENTS