വ്യാജ ബോംബ് ഭീഷണി; കരുനാഗപ്പള്ളിയില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കി പരിശോധന

168

കൊല്ലം• കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വിവരത്തെതുടര്‍ന്നു പട്ടണത്തിലെ അഞ്ചു സ്കൂളുകളില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. ഇന്നു രാവിലെ ബോംബ് പൊട്ടുമെന്നു കാണിച്ചു ബേസ് മൂവ്മെന്റ് എന്നു രേഖപ്പെടുത്തിയ കത്ത് ഇന്നലെ കരുനാഗപ്പള്ളി എസ്‌ഐയ്ക്കു ലഭിച്ചിരുന്നു. ഇതേതുട‍ര്‍ന്നു അഞ്ചു സ്കൂളുകള്‍ക്കും അവധി നല്‍കിയ ശേഷമായിരുന്നു പരിശോധന.