കാര്‍ത്തി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും

289

ചെന്നൈ : ഐഎന്‍എക്സ് മീഡിയ പണം ഇടപാട് കേസില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് കാര്‍ത്തിയെ 15 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെടും. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ കാര്‍ത്തിയെ കഴിഞ്ഞ ദിവസം ചെന്നൈയിലെ വിമാനത്താവളത്തില്‍ വെച്ചാണ് അറസ്റ് ചെയ്യുന്നത്. കാര്‍ത്തി ചിദംബരത്തിനെ അജ്ഞാത കേന്ദ്രത്തില്‍ വച്ച്‌ സിബിഐ ചോദ്യം ചെയ്തിരുന്നു. ഐഎന്‍.എക്സ് മീഡിയ കമ്ബനിക്കെതിരെയുള്ള സാമ്ബത്തിക തട്ടിപ്പ് കേസിലെ അന്വേഷണം ധനമന്ത്രിയായിരുന്ന പി ചിദംബരത്തെ സ്വാധീനിച്ച്‌ അട്ടിമറിക്കാന്‍ 10 ലക്ഷംരൂപ കോഴ വാങ്ങിയെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്.

NO COMMENTS