കാന്‍പുരില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു മരണം

201

കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ആറുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു മരണം.നിരവധി പേര്‍ക്കു പരുക്കേറ്റു.കെട്ടിടത്തിന്റെ കരാറുകാരനുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ജാജ്മുവ മേഖലയില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മെഹ്താബ് അസ്ലമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇന്നലെ തകര്‍ന്നത്. സ്ത്രീകളും കുട്ടികളുമടക്കം 30 തോളം ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. കുടുങ്ങിക്കിടക്കുന്നവരില്‍ അധികവും ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളികളാണ്.

NO COMMENTS

LEAVE A REPLY