കണ്ണൂര്‍ ത​ളിപറമ്പിൽ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട

310

കണ്ണൂര്‍: ത​ളി​പ്പ​റ​മ്ബി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. 15 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ പോലീസ് അറസ്റ്റ് ചെയ്തു. ച​പ്പാ​ര​പ്പ​ട​വ് സ്വ​ദേ​ശി അ​ലി അ​ക്ബ​ര്‍ (25), കു​റു​മാ​ത്തൂ​രി​ലെ ജാ​ഫ​ര്‍ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഡി​വൈ​എ​സ്പി കെ.​വി.​വേ​ണു​ഗോ​പാ​ലി​ന് ല​ഭി​ച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സി​ഐ കെ.​ജെ.​വി​നോ​യി, എ​സ് ഐ ​കെ.​ദി​നേ​ശ​ന്‍ എ​ന്നി​വ​രും ഡി​വൈ​എ​സ്പി സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേര്‍ന്ന് പരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

NO COMMENTS