കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പ്രവേശനം റദ്ദാക്കി

168

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഈ വര്‍ഷം നടത്തിയ എംബിബിഎസ് പ്രവേശനം ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. സുതാര്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 150 വിദ്യാര്‍ത്ഥികളുടേയും പ്രവേശനം റദ്ദാക്കിയത്. പ്രവേശനം സംബന്ധിച്ച്‌ കോളേജ് നല്‍കിയ രേഖകള്‍ തൃപ്തികരമല്ലെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. പ്രവേശനം സുപ്രീം കോടതിയുടെ മാനദണ്ഡങ്ങള്‍ കോളേജ് പാലിച്ചില്ലെന്നും കമ്മിറ്റി കണ്ടെത്തി. പാലക്കാട് കരുണ മെഡിക്കല്‍ കോളേജിലെ മെറിറ്റ്-മാനേജ്മെന്റ്-കമ്മ്യൂണിറ്റി ക്വാട്ടാ പട്ടിക പുനഃക്രമീകരിക്കാനും കമ്മിറ്റി നിര്‍ദ്ദേശിച്ചു. കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശന്‍ം ലഭിച്ച വിദ്യാര്‍ത്ഥികളുടെ യോഗ്യത തെളിയിക്കുന്ന രേഖകള്‍ അപൂര്‍ണ്ണമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.