കണ്ണൂരില്‍ സര്‍വ്വകക്ഷി സമാധാന യോഗം ഇന്ന്

230

കണ്ണൂരില്‍ ശാശ്വത സമാധാനം ഉണ്ടാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഇന്ന് കണ്ണൂരില്‍ സര്‍വ്വകക്ഷി സമാധാന യോഗം ചേരും. രാവിലെ 10 മണിക്ക് കലക്‌ട്രേറ്റ് ഹാളിലാണ് യോഗം. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ട് വീതം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇത് ആദ്യമായാണ് കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സമാധാന യോഗം നടക്കുന്നത്. യോഗത്തിന് മുന്നോടിയായി ഇന്നലെ മുഖ്യമന്ത്രി സി പി എം, ബി ജെ പി, ആര്‍ എസ് എസ് നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്ബര്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ആനന്തലവട്ടം ആനന്ദന്‍ എന്നിവരുമായി ആദ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി.
തുടര്‍ന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എം എല്‍ എ, ആര്‍ എസ് എസ് പ്രാന്ത പ്രചാരക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

NO COMMENTS

LEAVE A REPLY