കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം രാഷ്ട്രീയപ്രേരിതമാണെന്ന് പൊലീസ്

222

തലശ്ശേരി• കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് പൊലീസ്. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ബുധന്‍ രാത്രി പതിനൊന്നരയോടെ വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമിസംഘം മുല്ലപ്രം ചോമന്റവിട എഴുത്താന്‍ സന്തോഷ് കുമാറിനെ (52) വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY