കണ്ണൂരില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു

214

കണ്ണൂര്‍• പാനൂരിലെ ചെണ്ടയാടില്‍ മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. അശ്വന്ത്, രഞ്ജിത്ത്, അതുല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. റോഡില്‍ എഴുതുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്കു നയിച്ചതെന്നാണ് സൂചന. മൂന്നു പേരുടെയും കൈയ്ക്കും കാലിനുമാണ് വെട്ടേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അക്രമണത്തിനു പിന്നില്‍ ആര്‍എസ്‌എസാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ പാനൂര്‍ പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

NO COMMENTS

LEAVE A REPLY