കറന്‍സി മാറ്റിയെടുക്കാന്‍ പോയ കെഎസ്‌ഇബി ഓവര്‍സിയര്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ചു

232

കണ്ണൂര്‍• 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കൈയിലുള്ള കറന്‍സി മാറ്റിയെടുക്കാന്‍ ബാങ്ക് ശാഖയില്‍ പോയ കെഎസ്‌ഇബി ഓവര്‍സിയര്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണുമരിച്ചു. പെരളശ്ശേരി സ്വദേശി കെ.കെ.ഉണ്ണിയാണു മരിച്ചത്. എസ്ബിടി തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് എസ്ബിടി ശാഖയില്‍ കറന്‍സി മാറ്റി വാങ്ങാന്‍ എത്തിയതായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണു ശാഖ.