കണ്ണൂര്‍• കൂത്തുപറമ്പില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വീടിനു നേരെ ബോംബേറ്. ആര്‍എസ്‌എസ് കൂത്തുപറമ്ബ് താലൂക്ക് പ്രചാര്‍ പ്രമുഖ് സി.കെ.സുരേഷ് ബാബു, ആമ്ബിലാട് ശാഖാ മുഖ്യ ശിക്ഷക് നിഖില്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണു ബോംബേറുണ്ടായത്. ആര്‍ക്കും പരുക്കില്ല. രണ്ടു വീടുകള്‍ക്കും കേടുപറ്റിയിട്ടുണ്ട്. രണ്ടു സംഭവത്തിനും പുറകില്‍ ഒരേ സംഘമെന്നു പൊലീസ് നിഗമനം. ശ്രീകണ്ഠാപുരം നടുവിലില്‍ സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു പരുക്കേറ്റ രണ്ട് ബിജെപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.