ലോ അക്കാദമി സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കാനം രാജേന്ദ്രന്‍

201

തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരും കേരള സര്‍വകലാശാലയും അടിയന്തിരമായി പ്രശ്ന പരിഹാരത്തിനായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോ കോളജില്‍ സമരം നടത്തുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോ അക്കാദമിയില്‍ എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും ഇത്രയും കാലം നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ അവ ഇപ്പോള്‍ പരിമിതപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. കോളജ് മാനേജ്മെന്റ് തെറ്റുതിരുത്താന്‍ തയ്യാറാകണം. പീഡനങ്ങള്‍ക്കെതിരായ ദളിത് വിദ്യാര്‍ഥികളുടെ പരാതികളില്‍ പോലീസ് കേസെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ മൊഴിയെടുത്തിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മുടെ ഭരണകൂടം. പാവപ്പെട്ടവന് നീതി നിഷേധിക്കുന്നതാകാന്‍ പാടില്ലെന്നും പ്രശ്നങ്ങളില്‍ സമയോചിതമായി ഉയര്‍ന്ന് ചിന്തിക്കുകയും ഇടപെടുകയും ചെയ്യാന്‍ പൊലീസും സംസ്ഥാന സര്‍ക്കാരും തയ്യാറാകണം അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY