മാണിയെ മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കാനം രാജേന്ദ്രന്‍

186

കോട്ടയം : കെ.എം.മാണിയെ മുന്നണിയില്‍ എടുക്കേണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ വിഷയത്തില്‍ മുന്നണിയിലെ മുഖ്യ കക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നാണ് സിപിഐയുടെ ആവശ്യമെന്നും കാനം വ്യക്തമാക്കി. മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കുന്നതിലല്ല, ജനങ്ങളുടെ മനസിലുള്ള സ്ഥാനമാണ് പ്രധാനം. ദേശീയ തലത്തില്‍ കേരള കോണ്‍ഗ്രസ് ഒന്നുമല്ലെന്നും കാനം ചൂണ്ടിക്കാട്ടി. കൊലപാതക രാഷ്ട്രീയത്തെ സിപിഐ പിന്തുണയ്ക്കുന്നില്ല. പച്ചമനുഷ്യനെ വെട്ടിനുറുക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കൊലപാതകം ആരു ചെയ്താലും അതിനോട് ശക്തമായ എതിര്‍പ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

NO COMMENTS