മൂന്നാറിലെ എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് കാനം രാജേന്ദ്രന്‍

276

തിരുവനന്തപുരം: മൂന്നാറിലെ എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
നിയമാനുസൃതമുള്ള കുടിയേറ്റക്കാര്‍ക്കു പേടിക്കാനില്ല. കൈയേറ്റം ചെറുതായാലും വലുതായാലും രേഖകള്‍ പരിശോധിച്ച്‌ റവന്യു ഉദ്യോഗസ്ഥര്‍ തന്നെ നടപടിയെടുക്കും. കൈയ്യേറ്റമൊഴിപ്പിക്കാന്‍ പ്രത്യേക സംഘം വേണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
അതേസമയം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റിയത് സര്‍ക്കാരാണെന്നും ഇതില്‍ പാര്‍ട്ടികള്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY