ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 62ാം പിറന്നാള്‍

190

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 62ാം പിറന്നാള്‍. സംവിധായകന്‍ നിര്‍മ്മാതാവ് എഴുത്തുകാരന്‍ അഭിനേതാവ് ഗായകന്‍ തുടങ്ങി ഒരു കലാകാരനുവേണ്ടതെല്ലാം ഒത്തിണങ്ങിയ അപൂര്‍വ്വ പ്രതിഭയാണ് അദ്ദേഹം. തന്‍റെ 62ാം പിറന്നാള്‍ ആഘോഷിക്കരുതെന്നും ജയലളിതയ്ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും പിറന്നാള്‍ ദിനത്തില്‍ കമല്‍ഹാസന്‍ ആരാധകരോട് അഭ്യര്‍ഥിച്ചു. സിനിമയുടെ സമസ്ത മേഖലകളും കീഴടക്കിയ അദ്ദേഹത്തെ ജനങ്ങള്‍ മനസില്‍ ഉലകനായകനായി പ്രതിഷ്ഠിച്ചിരിക്കുകയാണ്.
1959 മുതല്‍ ബാലതാരമായി സിനിമയില്‍ വന്ന് 1975 ല്‍ ഇറങ്ങിയ അപൂര്‍വ്വ രാഗങ്ങളിലൂടെ ശ്രദ്ധേയനായ കമല്‍ഹാസന്‍റെ പുതിയ സിനിമ സഭാഷ് നായിഡു, ദശാവതാരം 2 എന്നിവ ഉടന്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.