ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ക​മ​ൽ​ഹാ​സ​ൻ.

11

ചെ​ന്നൈ: വ​രു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് ക​മ​ൽ​ഹാ​സ​ൻ. ഏ​ത് മ​ണ്ഡ​ല​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ക​യെ​ന്ന​ത് ഉ​ട​ൻ തീ​രു​മാ​നി​ക്കും. മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രി​ല്ലെ​ന്നും ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. ഒ​രു സു​ഹൃ​ത്തെ​ന്ന നി​ല​യി​ലാ​ണ് താ​ൻ പി​ന്തു​ണ തേ​ടി​യ​തെ​ന്നും ക​മ​ൽ സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ക​മ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ചെ​ന്നൈ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് ക​മ​ൽ​ഹാ​സ​ന്‍റെ പ്ര​തി​ക​ര​ണം.