സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിടണമെന്നും ബിജെപി

470

കോഴിക്കോട്: സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിടണമെന്നും ബിജെപി. എസ്‍ഡിപിഐ പോലുള്ള തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കേരളത്തിലെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ചെഗുവേരയുടെ ചിത്രങ്ങളെടുത്തുമാറ്റണമെന്നും എ എന്‍ രാധാകൃഷ്ണന്‍ കോഴിക്കോട് ആവശ്യപ്പെട്ടു. ദേശീയതയെ അംഗീകരിക്കുന്നില്ലെങ്കില്‍ കമലിന് രാജ്യം വിടാമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു പടി കൂടി കടന്ന് കമല്‍ തീവ്രവാദിയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞുവച്ചു. ദേശീയഗാന വിവാദത്തെ ചൊല്ലി കമലും, ബിജെപിയും തമ്മിലുള്ള പോര് വീണ്ടും മുറുകുകയാണ്. ഏറ്റവുമൊടുവിലായി എം ടിക്കെതിരായ ബിജെപിയുടെ കടന്നാക്രമണത്തേയും കമല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമലിനെ തീവ്രവാദിയായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമം. കമലിനെ പിന്തുണക്കുന്ന സിപിഎമ്മിനേയും വിമര്‍ശിച്ച എ എന്‍ രാധാകൃഷ്ണന്‍ ഗ്രാമങ്ങളില്‍ സിപിഎം വച്ചിരിക്കുന്ന ചെഗുവേര ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY