രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥയെന്നു സംവിധായകന്‍ കമൽ

265

രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥയെന്നു സംവിധായകന്‍ കമൽ. കേരള അന്താരാഷ്ട്രഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ വിലക്കേർപെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രോഹിത് വെമുല, ജെഎൻയു, കശ്മീർ സംഭവങ്ങൾ പ്രതിപാദിക്കുന്ന ഡോക്യൂമെന്ററികൾക്കുള്ള പ്രദര്‍ശനാനുമതിയാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിഷേധിച്ചത്. രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് നമ്മളെല്ലാം കടന്നുപോകുന്നതെന്നും അതിനുദാഹരണമാണ് ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഹിത് വെമുലയെക്കുറിച്ചുള്ള അണ്‍ ഡെയറബിൾ ബീയിങ് ഓഫ് ലൈഫ്, കശ്മീര്‍ പ്രശ്‌നം പ്രതിപാദിക്കുന്ന ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാല്‍, ജെഎന്‍യു വിദ്യാര്‍ഥി സമരം ആസ്പദമാക്കിയുള്ള മാർച്ച് മാർച്ച് മാർച്ച് എന്നീ ഡോക്യുമെന്ററികൾക്കാണ് പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത്

NO COMMENTS