പാറശാല മണ്ഡലത്തിൽ ‘വീട്ടുമുറ്റത്ത് ഒരു കളിക്കളം’ പദ്ധതി

18

തിരുവനന്തപുരം : കായിക ക്ഷമതയുള്ള സമൂഹ ത്തെ സൃഷ്ടിക്കുന്നതി നായി പാറശാല മണ്ഡലത്തിൽ ‘വീട്ടുമുറ്റത്ത് ഒരു കളിക്കളം’ പദ്ധതി ആവിഷ്കരി ക്കുമെന്ന് സി കെ ഹരീന്ദ്രൻ എംഎൽഎ.

ഗ്രാമീണമേഖലയിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി പാറശാല ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ‘ഗെയിം ഫെസ്റ്റ് 2022’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിന് കീഴിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും കായിക പരിശീലനത്തിനായി മൈതാനങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ 2021- 22 സാമ്പത്തിക വർഷ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗെയിം ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫുട്ബോൾ, ക്രിക്കറ്റ്, കബഡി, വോളിബോൾ എന്നീ നാല് ഇനങ്ങളിലാണ് മത്സരം.ബ്ലോക്കിന് കീഴിലുള്ള ആറ് ഗ്രാമപഞ്ചായത്തു കളിൽ നിന്നും യോഗ്യത നേടിയ ടീമുകളാണ് മത്സര ങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു ദിവസമാണ് മത്സരം.

ഗെയിം ഫെസ്റ്റ് 2022ന്റെ ആദ്യദിനത്തിൽ ചെറുവാര ക്കോണം എൽഎംഎസ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരവും പരുത്തിയൂർ ഉദയാ ക്ലബ് ഗ്രൗണ്ടിൽ ഫുട്ബോളും പഴയ ഉച്ചക്കട ഹെർക്കുലീസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ കബഡി മത്സരവും നടന്നു.

മാർച്ച്‌ 13 ന് പ്ലാമൂട്ടുകട ഇഎംഎസ് വോളിബോൾ ഗ്രൗണ്ടിൽ വോളിബോൾ മത്സരം നടക്കും. പ്ലാമൂട്ടുകട ഗ്രാമോത്സവം വേദിയിൽ നടക്കുന്ന സമ്മേളനത്തോടെ ഗെയിം ഫെസ്റ്റ് 2022 സമാപിക്കും.

NO COMMENTS