കളരി

878

കളരി എന്ന വാക്കു തന്നെ സൈനികാഭ്യാസത്തിനുള്ള സ്ഥലം എന്നർത്ഥം വരുന്ന ഖലൂരിക എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് മലയാളത്തിലെത്തിയത് എന്ന് അഭിപ്രായമുണ്ട്. എം.ഡി.രാഘവൻ രചിച്ച ഫോക് പ്ലേയ്സ് ആൻഡ് ഡാൻസസ് എന്ന ഗ്രന്ഥത്തിലാണ് ഇത് ആദ്യമായി ഉന്നയിച്ചുകാണുന്നത്. എന്നാൽ അതിനേക്കാൾ മുൻപ് തന്നെ കളം, മുതുമരത്തുമൺ കളരി എന്നീ പ്രയോഗങ്ങൾ സംഘകാലത്തിലെ കൃതിയായ പത്തുപാട്ടിൽ കാണുന്നുമുണ്ട്. ഭാരതത്തിൽ ആയുധാഭ്യാസത്തിനും വ്യായാമത്തിനുമായി ഇത്തരം കേന്ദ്രങ്ങൾ പലപ്രദേശങ്ങളിലും നിലനിന്നിരുന്നതായും അവ പ്രാദേശികനാമങ്ങളിൽ അറിയപ്പെട്ടിരുന്നതായും കാണാം . സാമൂഹിക വ്യവസ്ഥയുടെ ഭാഗമായി രൂപം കൊണ്ട ഇത്തരം കേന്ദ്രങ്ങളെ അവയിലെ പരിശീലന സമ്പ്രദായങ്ങളുടേയും ആയോധനമുറകളുടേയും അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കേരളത്തിലെ കളരികൾ വ്യത്യസ്തത പുലർത്തുന്നു .

കുഴിക്കളരിയും അങ്കക്കളരിയും തിരുത്തുക
ചെറുകളരി അഥവാ കുഴിക്കളരി, അങ്കക്കളരി എന്നിങ്ങനെ രണ്ടു തരം കളരികളാണ് ആദ്യകാലങ്ങളിലുണ്ടായിരുന്നത് . ആദ്യത്തേത് കളരിപ്പയറ്റ് ശാസ്ത്രീയമായി അഭ്യസിപ്പിക്കുന്ന പരിശീലനകേന്ദ്രങ്ങളാണ് . അങ്കംവെട്ടലിന്റെ ആവശ്യത്തിലേക്കാണ് അങ്കക്കളരി . എല്ലാവർക്കും സൗകര്യപ്രദമായ പൊതുസ്ഥലത്ത് താല്കാലികമായി നിർമ്മിക്കപ്പെടുന്ന അങ്കക്കളരിയിൽ വച്ചാണ് തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള അങ്കം വെട്ടിയിരുന്നത് . തർക്കത്തിൽ ഉൾപ്പെടുന്ന കക്ഷികൾ അവരവർക്കായി അങ്കംവെട്ടാനുള്ള പോരാളികളെ ഏർപ്പാടു ചെയ്യുന്നു . ജീവഹാനി സാധാരണയായതിനാൽ അങ്കംവെട്ടുന്നവർക്ക് വൻതുക പ്രതിഫലം നൽകണമായിരുന്നു . തുടർന്ന് നിശ്ചിത സ്ഥലത്ത് മുൻകൂട്ടി നിശ്ചയിച്ച സമയത്ത് ഇരുകക്ഷികളുടേയും പോരാളികൾ അങ്കത്തട്ടിൽ ഏറ്റുമുട്ടുന്നു . അങ്കത്തിൽ ജയിച്ച പോരാളിയുടെ കക്ഷിയാണ് ജയിച്ചതായി പ്രഖ്യാപിക്കുക .

പ്രതിഷ്ഠാദി സങ്കല്പങ്ങൾ തിരുത്തുക
കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്ന കളരിയുടെ ചില പ്രത്യേക സ്ഥാനങ്ങൾ ഗുരുഭൂതന്മാർക്കായും ആരാധനാമൂർത്തികൾക്കുമായി സങ്കല്പിക്കപ്പെട്ടിരിക്കുന്നു.[7] ചില സങ്കല്പങ്ങൾക്കായി പ്രത്യേക പീഠങ്ങൾ അഥവാ തറകൾ അതാതു സ്ഥാനങ്ങളിൽ നിർമ്മിക്കുന്നു .

പൂത്തറ
പൂത്തറ – കളരിയിലെ ഏറ്റവും പ്രധാന സങ്കല്പമായ കളരി പരദേവതയുടെ സ്ഥാനമാണിവിടം . കളരിയുടെ തെക്കുപടിഞ്ഞാറെ മൂലയിലാണ് (കന്നിമൂല) പൂത്തറ . മൂലാധാരത്തിൽ ആരംഭിച്ച് സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, എന്നിങ്ങനെ ആറാധാരങ്ങളിലൂടെയുള്ള കുണ്ഡലിനിയുടെ യാത്രയുടെ സൂചന പൂത്തറയിലുണ്ട് . ഏഴു പടികളുള്ള പൂത്തറയിലെ ആറു പടികളും ആറാധാരങ്ങളെ പ്രതിനിധാനം ചെയ്യുന്നു . ഏഴാമത്തെ പടി മണിത്തറ, മണിപീഠം, ഏഴാം തൃപ്പടി എന്നെല്ലാം അറിയപ്പെടുന്നു . ഏഴുവിരൽ നീളമുളളതും ഒരു കൂമ്പാകൃതിയിൽ ചെത്തിയെടുത്തതുമായ ഒരു കല്ല് മണിത്തറയിൽ കളരി പരദേവതയെ സങ്കല്പിച്ചുകൊണ്ട് പ്രതിഷ്ഠിക്കുന്നു .
ഗണപതിത്തറ – ഗണപതിപീഠം അഥവാ ഗണപതിത്തറ ഗണപതിയ്ക്കായുള്ള സങ്കല്പസ്ഥാനമാണ് .
നാഗതറ – പൂത്തറയുടെയും ഗണപതിത്തറയുടെയും ഇടയിലാണ് നാഗത്തറ . ഇവിടെ നാഗപ്രതിഷ്ഠാസങ്കല്പം മാത്രമാണുള്ളത് . പ്രത്യക പീഠമില്ല .
ഗുരുപീഠങ്ങൾ – ഗണപതിത്തറയ്ക്ക് വടക്കായി മരംകൊണ്ടുണ്ടാക്കിയതും നാലു കാലുകളുള്ളതുമായ രണ്ട് പീഠങ്ങൾ സ്ഥാപിക്കുന്നു . ആദ്യപീഠം നാല് സമ്പ്രദായ ഗുരുക്കന്മാരെയും 21 ഉപഗുരുക്കന്മാരെയും സങ്കല്പിക്കാനുള്ളതാണ് . അതാതു കളരികളിലെ പ്രധാനഗുരുനാഥന്മാരുടെ ഗുരുഭൂതന്മാരെ സങ്കല്പിക്കാനാണ് രണ്ടാമത്തെ പീഠം .
ഇവയ്ക്കു പുറമേ ധനുകോണിലും മീനകോണിലും മിഥുനകോണിലും യഥാക്രമം അന്തിവീരർ, ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ എന്നീ ദേവതാസങ്കല്പങ്ങളുണ്ടെങ്കിലും പ്രത്യേക പീഠങ്ങളില്ല. കൂടാതെ അഷ്ടദിക് പാലകരെ കളരിയിലെ എട്ടു ദിക്കിലും പൂവിട്ടു ആദരിക്കുന്നു

NO COMMENTS

LEAVE A REPLY