കലാഭവന്‍ മണിയുടെ മരണം :സി ബി ഐ അന്വക്ഷിക്കും

306

കലാഭവന്‍ മണിയുടെ മരണം അന്വേഷണം സി ബി ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. മണിയുടെ കുടുംബത്തിന്റെ അവശ്യം പരിഗണിച്ചാണ് തീരുമാനം. മണിയുടെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുന്നതായും രാമകൃഷ്ണൻ മുഖ്യമന്ത്രിയെ അറിയിച്ചു. നടപടിയെടുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തിരുന്നു.