കേന്ദ്രമന്ത്രി കല്‍ രാജ് മിശ്ര രാജിവച്ചു

233

ന്യൂഡല്‍ഹി: കേന്ദ്ര ചെറുകിട ഇടത്തരം സംരംഭകത്വ മന്ത്രി കല്‍ രാജ് മിശ്ര രാജിവച്ചു. കേന്ദ്ര മന്ത്രിസഭ പുനസംഘടനക്ക് മുന്നോടിയായാണ് രാജി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു രാജിക്കത്ത് കൈമാറിയതായി മിശ്ര അറിയിച്ചു.
തന്റെ പ്രവര്‍ത്തനം മോശമായതിന്റെ പേരില്‍ അല്ല രാജിയെന്ന് മിശ്ര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 75 വയസ്സായ തന്റെ കാര്യത്തില്‍ എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം എന്ന് പ്രധാനമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. താന്‍ ഇത് പറഞ്ഞപ്പോള്‍ പ്രധാനമന്ത്രി വികാരഭരിതനായെന്നും മിശ്ര പറഞ്ഞു.

NO COMMENTS