കൈലാഷ് സത്യാര്‍ഥിയുടെ വീട്ടില്‍നിന്നും മോഷണം പോയ നൊബേല്‍ പുരസ്കാരം കണ്ടെടുത്തു

283

ന്യൂഡല്‍ഹി: ബച്പന്‍ ബച്ചാവോ ആന്ദോളന്‍ സ്ഥാപകന്‍ കൈലാഷ് സത്യാര്‍ഥിയുടെ വീട്ടില്‍ മോഷണം നടത്തിയവരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് സത്യാര്‍ഥിയുടെ, മോഷണം പോയ നൊബേല്‍ പുരസ്കാരം പൊലീസ് കണ്ടെടുത്തു.
പുരസ്കാരത്തിന് ഒപ്പം ലഭിച്ച തുകയും മോഷണം പോയിരുന്നു. സത്യാര്‍ഥിയുടെ ഡല്‍ഹിയിലെ വസതിയില്‍ നിന്നാണ് പുരസ്കാരവും പണവും സ്വര്‍ണാഭരണങ്ങളും കഴിഞ്ഞദിവസം കൊള്ളയടിക്കപ്പെട്ടത്. കതക് തകര്‍ത്ത് വീടിനുള്ളില്‍ കടന്ന് കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് അറസ്റ്റിലായയാള്‍ പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

NO COMMENTS

LEAVE A REPLY