ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍

150

പത്തനംതിട്ട : ശബരിമലയില്‍ മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വൃശ്ചികം ഒന്നിനു മുമ്ബായി തന്നെ ശബരിമലയിലെ പുന:നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിയ്ക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ രാത്രികാല മലകയറ്റം നിരോധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ തീര്‍ഥാടന കാലം മുതല്‍ ബേസ് ക്യാമ്ബ് നിലയ്ക്കുമെന്നും, പമ്ബാ ത്രിവേണിയില്‍ പഴയ പാലം കണ്ടെത്തിയ സാഹചര്യത്തില്‍ ബെയ്ലി പാലം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പമ്ബാ തീരത്ത് ഇനി കോണ്‍ക്രീറ്റ് നിര്‍മാണം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS