ലോ അക്കാദമിക്കു മുന്നില്‍ നടന്നത് അനാവശ്യ സമരമായിരുന്നെന്നു തെളിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

189

കൊല്ലം • ലോ അക്കാദമിക്കു മുന്നില്‍ നടന്നത് അനാവശ്യ സമരമായിരുന്നെന്നു തെളിഞ്ഞതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസുകള്‍ ഉണ്ടാവില്ലെന്ന ഉറപ്പ് ഉള്‍പ്പടെ 18 നിര്‍ദ്ദേശങ്ങള്‍ ഒപ്പുവച്ച്‌ എസ്‌എഫ്‌ഐ സമരം അവസാനിപ്പിച്ചപ്പോള്‍ പരിഹസിച്ചവര്‍ അതില്‍ കൂടുതല്‍ എന്താണു നേടിയതെന്നു വ്യക്തമാക്കണം. തികച്ചും രാഷ്ട്രീയ പ്രേരിതമായ സമരമായിരുന്നു നടന്നത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മുതലെടുക്കാനുള്ള ശ്രമമാണു സമരം ഇത്രയും നീളാന്‍ ഇടയാക്കിയതെന്നും കടകംപള്ളി ആരോപിച്ചു.

NO COMMENTS

LEAVE A REPLY