ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ള കെ2-18ബി എന്ന ഗ്രഹത്തിൽ ജലസാന്നിധ്യം കണ്ടെത്തി.

241

പാരിസ്: സൗരയൂഥത്തിന് പുറത്ത് ഭൂമിയുടെ എട്ട് മടങ്ങ് ഭാരവും രണ്ടിരട്ടി വലിപ്പവുമുള്ള കെ2-18ബി എന്ന ഗ്രഹത്തിൽ ജലസാന്നിധ്യം കണ്ടെത്തി. ഭൂമിയെ പോലെ തന്നെ ജീവിക്കാന്‍ സഹായിക്കുന്ന താപനില ഇവിടെയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. 2015-ല്‍ നാസ സൂപ്പര്‍ എര്‍ത്ത്‌സ് എന്ന വിളിപ്പേരില്‍ കണ്ടെത്തിയ നൂറുകണക്കിന് ഗ്രഹങ്ങളിലൊന്നാണ് കെ2-18ബി.

ഇവിടെയുള്ള വെള്ളത്തിന് ദ്രാവക രൂപത്തില്‍ നിലനില്‍ക്കാന്‍ സാധിക്കുമെന്നും നാച്ചര്‍ ആസ്‌ട്രോണമി എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍പറയുന്നു.ജീവന്റെ അടയാളങ്ങള്‍ ക്കായുള്ള നമ്മുടെ തിരച്ചില്‍ സൗരയൂഥത്തിന് പുറത്തുള്ള മികച്ച പരീക്ഷാര്‍ഥിയാണ് ഈ ഗ്രഹമെന്ന് ലേഖനം പറയുന്നു.

ഇതിന്റെ ഉപരിതലത്തില്‍ സമുദ്രങ്ങളുണ്ടെന്ന് നമുക്ക് ഊഹിക്കാനാവില്ല. പക്ഷേ അതൊരു യഥാര്‍ത്ഥ സാധ്യതയാണ്. ഇതുവരെ കണ്ടെത്തിയ 4,000-ത്തിലധികം സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളില്‍ പാറയുടെ ഉപരിതലവും ജലത്തോടെയുള്ള അന്തരീക്ഷവുമുള്ള ആദ്യ സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു. ലേഖനം എഴുതിയ ജിയോവാന ടിനെറ്റി പറഞ്ഞു.

NO COMMENTS