പാര്‍ട്ടി അണികളെ നിലക്ക് നിര്‍ത്തുവാന്‍ സിപിഎം തയ്യാറായില്ലങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് കെ സുരേന്ദ്രന്‍

217

പാലക്കാട്: പാര്‍ട്ടി അണികളെ നിലക്ക് നിര്‍ത്തുവാന്‍ സിപിഎം തയ്യാറായില്ലങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കണ്ണൂരില്‍ സിപിഎം ആസൂത്രതമായി അക്രമങ്ങള്‍ക്ക് ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.എല്ലാ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അത് നിഷേധിക്കുവാനാണ് സിപിഎം നീക്കമെങ്കില്‍ എന്ത് വിലകൊടുത്തും ചെറുക്കും. ബിജെപിയുടെ സംഘചടനാ സ്വാതന്ത്ര്യവും ആശയ പ്രചാരണത്തിനുള്ള സ്വാതന്ത്ര്യവും അടിയറവെക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഭരിക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമായിരിക്കും കണ്ണൂരിലെ അക്രമങ്ങളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം. ശാഖാ പ്രവര്‍ത്തനം നിര്‍ത്തുവാന്‍ കോടിയേരി ബാലകൃഷ്ണന്‍ വന്നാല്‍ അതിനെ വെറുതെ വിടാന്‍ ഉദ്ദേശമില്ല. ജനാധിപത്യപരമായാണ് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ശാഖകള്‍ തടയാനാണ് സിപിഎമ്മിന്റെ നീക്കമെങ്കില്‍ അത് സംസ്ഥാനത്ത് പ്രകോപനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസ് ആയുധ പരിശീലനം നടത്തുന്നുവെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന മനപ്പൂര്‍വ്വം പ്രകോപനമുണ്ടാക്കാനുള്ള നീക്കമാണ്. ഒരു ക്ഷേത്രത്തിലും ആര്‍എസ്‌എസ് ആയുധ പരിശീലനം നടത്തുന്നില്ല. ആയുധ പരിശീലനം നല്‍കുന്നതായി തെളിവ് ലഭിച്ചിട്ടുണ്ടെങ്കില്‍ ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അത് വ്യക്തമാക്കട്ടെ എന്നും സുരേന്ദ്രന്‍ പറഞ്ഞു

NO COMMENTS

LEAVE A REPLY