മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ളക്കുട്ടിയെ കുതിരവട്ടത്ത് കൊണ്ടു പോകണം – കെ.സുധാകരൻ.

148

കോഴിക്കോട്:പാർട്ടിക്കകത്ത് വന്ന് യാതൊന്നും പ്രവർത്തിക്കാതിരിക്കുന്ന സമയത്താണ് അബ്ദുള്ളക്കുട്ടിക്ക് സ്ഥാനം കൊടുത്തത്. ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ് അബ്ദുള്ളക്കുട്ടി. മോദിയെ ഗാന്ധിയോട് ഉപമിക്കുന്ന വ്യക്തിയെ കോൺഗ്രസിലേക്കല്ല കുതിരവട്ടത്തേക്കാണ് കൊണ്ട്പോകേണ്ടത്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വരുന്നവരെ സ്വീകരിക്കാൻ വഴിയോരത്തെ മാംസ കച്ചവടക്കാരെപ്പോലെ കാത്തിരിക്കുകയാണ് ബി.ജെ.പി. ബി.ജെ.പി.യിൽ പോയി നന്നായി വരട്ടെ – കെ.സുധാകരൻ പറഞ്ഞു.

ഒരാൾ കോൺഗ്രസിലേക്ക് വരുമ്പോൾ ഞങ്ങൾ സ്വീകരിക്കും. തിരികെ പോകുമ്പോൾ ഞങ്ങൾ ചോദിക്കും എപ്പോഴാ തിരികെ വരുകയെന്ന്. സി.പി.എം നെപ്പോലെ പാർട്ടിവിട്ട് പോകുന്നവരുടെ കൈയും കാലുമൊന്നും വെട്ടില്ല.- അദ്ദേഹം പറഞ്ഞു.

NO COMMENTS