ക​ണ്ണൂ​രി​ലെ അ​ക്ര​മ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​ണ് എ​കെ​ജി​യെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍

263

ക​ണ്ണൂ​ര്‍ : ക​ണ്ണൂ​രി​ലെ അ​ക്ര​മ​ത്തി​ന്‍റെ സ്ഥാ​പ​ക​നാ​ണ് എ​കെ​ജി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ന്‍. സി​പി​എം-​സി​പി​ഐ പോ​രി​ല്‍​നി​ന്നും ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നുള്ള ശ്രമമാണ് നടക്കുന്നത്. അതിനു വേണ്ടി വി.​ടി. ബ​ല​റാ​മി​നെ സി​പി​എം ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി. ക​ണ്ണൂ​രി​ല്‍ അ​ക്ര​മ​ത്തി​ന്‍റെ വ​ഴി ആ​ദ്യം കാ​ണി​ച്ചു​കൊ​ടു​ത്ത ആ​ദ്യ സി​പി​എം നേ​താ​വ് എ​കെ​ജി​യാ​ണെ​ന്നു പ​റ​ഞ്ഞാ​ല്‍ ആ​രും എ​തി​രു​പ​റ​യി​ല്ല. ക​ണ്ണൂ​രി​ലെ ജ​നാ​ധി​പ​ത്യം ത​ക​ര്‍​ക്കാ​ന്‍ ആ​ദ്യം ന​യി​ച്ച നേ​താ​വാ​ണ് എ​കെ​ജി. എ.​കെ. ഗോ​പാ​ല​ന്‍ ദി​വ്യ​നോ മാ​തൃ​കാ​പു​രു​ഷ​നോ മ​ഹാ​നോ എ​ന്നു​പ​റ​യാ​ന്‍ ക​ണ്ണൂ​രി​ലെ കോ​ണ്‍​ഗ്ര​സി​നു സാ​ധി​ക്കി​ല്ലയെന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.
പാ​ര്‍​ട്ടി​ഗ്രാ​മം കെട്ടി ഉയര്‍ത്താന്‍ വീ​ടു​ക​ള്‍ ആ​ക്ര​മി​ക്കു​ക​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​വാ​ഹം മു​ട​ക്കു​ക​യും ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത നേതാവാണ് എ.​കെ. ഗോ​പാ​ല​നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ​ന്തു​കൊ​ണ്ട് എ​കെ​ജി വി​മ​ര്‍​ശി​ക്ക​പ്പെ​ടാ​ന്‍ പാ​ടി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ ചോ​ദി​ക്കു​ന്നു.

NO COMMENTS