കെ.എസ്.ആര്‍.ടി.സി. ബസിനുള്ളില്‍ തെറിച്ചുവീണു തൊഴിലാളിക്ക് പരുക്ക്

182

മൂന്നാര്‍: യാത്രയ്ക്കിടെ കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ തെറിച്ചു വീണ് കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് ഗുരുതര പരുക്കേറ്റു.ഉഡ്ബ്രിയാര്‍ കന്പനി തലയാര്‍ എസ്റ്റേറ്റ് സ്വദേശി മാരിയപ്പ(45)നാണ് പരുക്കേറ്റത്.
ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടാണ് സംഭവം. വര്‍ക്ക്് സൈറ്റിലേയ്ക്കുള്ള മെറ്റല്‍ ഓര്‍ഡര്‍ ചെയ്തശേഷം ഉടമല്‍പേട്ടയില്‍ നിന്നും പുലര്‍ച്ചെ രണ്ടരയോടെ പഴനി-കൊട്ടാരക്കര ബസില്‍ വീട്ടിലേയ്ക്ക മടങ്ങുകയായിരുന്നു. അമിതവേഗതയില്‍ വന്ന ബസ് ഒന്‍പതാറിന് സമീപം എത്തിയപ്പോള്‍ ഡ്രൈവറുടെ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് റോഡിലെ ഹന്പിലൂടെ പാഞ്ഞുപോകുകയായിരുന്നു. ബാക്സീറ്റില്‍ യാത്ര ചെയ്തിരുന്ന മാരിയപ്പന്‍ ബസിനുള്ളില്‍ തെറിച്ച്‌് സീറ്റിന്‍റെ ഇടയിലേയ്ക്ക്് വീഴുകയായിരുന്നു.വീഴ്ച്ചയില്‍ ഇയാളുടെ നട്ടെല്ലിനും താടിക്കും ഗുരുതരമായി പരുക്കേറ്റു. തുടര്‍ന്ന് അതേ ബസില്‍ തന്നെ പുലര്‍ച്ചെ അഞ്ചരയോടെ മൂന്നാര്‍ ടാറ്റാ ജനറല്‍ അശുപത്രിയിലെത്തിച്ച്‌് പ്രാഥമീക ചികിത്സ നല്‍കി. കോയന്പത്തൂരിലെ ഗംഗാ ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പുതുതായി ടാറിംഗ് നടത്തിയ റോഡായിരുന്നു. അപകടം നടന്ന്് നാലരമണിക്കൂറിന് ശേഷമാണ് മൂന്നാറിലെത്തിച്ചത്്.