സംസ്ഥാനത്തു വൈദ്യുതി ബില്ല് അടയ്ക്കേണ്ട തീയതി ഒരാഴ്ച നീട്ടി

182

തിരുവനന്തപുരം: സംസ്ഥാനത്തു വൈദ്യുതി ബില്ല് അടയ്ക്കേണ്ട തീയതി ഒരാഴ്ച നീട്ടി. അഞ്ഞൂറിന്റേയും ആയിരത്തിന്റെയും കറന്‍സികള്‍ പിന്‍വലിച്ചതിലൂടെ സാധാരണക്കാര്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാന്‍ നേരിടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണു നടപടിയെന്നു വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 17 വരെയാണ് അടയ്ക്കാനുള്ള സമയം. അതുവരെ വൈദ്യുതി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്നും മന്ത്രി അറിയിച്ചു.