സ്വാശ്രയ പ്രശ്നത്തില്‍ യുഡിഎഫിന്‍റെ സമര രീതി ശരിയല്ലെന്ന് കെ.എം മാണി

163

കണ്ണൂര്‍: സ്വാശ്രയ പ്രശ്നത്തില്‍ യുഡിഎഫിന്റെ സമര രീതി ശരിയല്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി.തുടര്‍ച്ചയായി നിയമസഭ സ്തംഭിപ്പിച്ച്‌ കൊണ്ട് നടത്തുന്ന സമരം അംഗീകരിക്കാനാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം സ്വാശ്രയ ഫീസ് വര്‍ധനവില്‍ കേരളാ കോണ്‍ഗ്രസിന് പ്രതിഷേധമുണ്ട്. ഫീസ് വര്‍ധനവ് നീതികരിക്കാനാകില്ല എല്‍.ഡി.എഫ് സര്‍ക്കാര്‍ ഫീസ് ഇരട്ടിയാക്കിയെന്നും മാണി കുറ്റപ്പെടുത്തി.
പ്രതിഷേധം അറിയിക്കേണ്ടത് സഭയിലാണ്. അതിന് സഭയുടെ പ്രവര്‍ത്തനം നടക്കണമെന്നും സ്തംഭിപ്പിക്കുന്നതിനോട് കേരള കോണ്‍ഗ്രസിന് എതിര്‍പ്പാണെന്നും മാണി പറഞ്ഞു.ഫീസ് വര്‍ധിപ്പിച്ച നടപടി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.എം മാണി ആവശ്യപ്പെട്ടു.