സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിച്ച തീരുമാനം അംഗീകരിക്കാനാകില്ല : കെ.എം.മാണി

220

കൊല്ലം • സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് അമിതമായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി. കേരളാ കോണ്‍ഗ്രസ് (എം) ജില്ല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ സര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ടാണു 47000 രൂപ ഫീസ് വര്‍ധിപ്പിച്ചത്. ഇടതു സര്‍ക്കാര്‍ ആദ്യവര്‍ഷം തന്നെ 65000 രൂപ വര്‍ധിപ്പിച്ചു. ഇതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. അതുകൊണ്ടാണു നിയമസഭ ബഹിഷ്കരിച്ച യുഡിഎഫിന് പാര്‍ട്ടി എംഎല്‍എമാര്‍ പിന്തുണ നല്‍കിയത്.കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെ ഏതു പാര്‍ട്ടിയും സര്‍ക്കാരും നല്ലതു ചെയ്താല്‍ കേരളാ കോണ്‍ഗ്രസ് അംഗീകരിക്കും.തെറ്റായ രീതിയിലാണു പ്രവര്‍ത്തിക്കുന്നതെങ്കില്‍ എതിര്‍ക്കാനും മടിക്കില്ല. അഭിനന്ദിക്കാന്‍ പറ്റിയതൊന്നും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും മാണി അറിയിച്ചു.