വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന മാണിയുടെ ഹര്‍ജി അടുത്ത മാസം നാലിലേക്ക് മാറ്റി

235

കൊച്ചി: തനിക്കെതിരായ വിജിലന്‍സ് കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി കെ.എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അടുത്ത മാസം നാലിലേക്ക് മാറ്റി. കഴിഞ്ഞ 19ന് പരിഗണിക്കേണ്ടിയിരുന്ന ഹര്‍ജി ജഡ്ജി അവധിയില്‍ ആയതിനാലാല്‍ ഇന്നത്തേക്ക് മാറ്റിയിരുന്നു.കെ.എം മാണി ധനമന്ത്രിയായിരിക്കേ കോഴി ഫാമുകള്‍ക്കും ആയുര്‍വേദ മരുന്ന് കന്പനികള്‍ക്കും നികുതി ഇളവ് നല്‍കുകയും നികുതിവെട്ടിപ്പിന് ഒത്താശ ചെയ്തുവെന്നുമുള്ള വിജിലന്‍സിന്‍റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ എം.കെ ദാമോദരനാണ് മാണിക്കു വേണ്ടി ഹാജരാകുന്നത്.ഇരു കേസുകളിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY