കള്ളക്കേസില്‍ കുടുക്കി കേരള കോണ്‍ഗ്രസിനെ ഒതുക്കാമെന്ന് കരുതേണ്ടെന്ന് കെ.എം.മാണി

176

കോട്ടയം • കള്ളക്കേസില്‍ കുടുക്കി കേരള കോണ്‍ഗ്രസിനെ ഒതുക്കാമെന്ന് കരുതേണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണി. തനിക്കെതിരെ പുതിയ എഫ്‌ഐആറുകള്‍ വന്നതിനു പിന്നില്‍ ദുരുദ്ദേശമുണ്ട്. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കും. യുഡിഎഫ് വിട്ടെങ്കിലും അന്ധമായ എതിര്‍പ്പ് ആരോടുമില്ലെന്നും മാണി പറഞ്ഞു.
രാഷ്ട്രീയമായി തേജോവധം ചെയ്യുന്നതിന് മനപൂര്‍വമായി ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കെതിരെ എഫ്‌ഐആര്‍ വന്നു. ആരാണ് ഇതിനു പിന്നില്‍ എന്നൊന്നും പറയുന്നില്ല. പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ ലാഘവത്തോടെ കേസെടുക്കാമോയെന്ന് സര്‍ക്കാര്‍ പരിശോധിക്കമെന്നും മാണി ആവശ്യപ്പെട്ടു.കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY