കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവ്

206

തിരുവനന്തപുരം • മുന്‍ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്. ഈ മാസം 22നു മുമ്ബ് ഹാജരാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആദ്യ അന്വേഷണം അട്ടിമറിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടി പായിച്ചിറ നവാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി, മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ആര്‍. സുകേശന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.നേരത്തെ, വിജിലന്‍സ് എസ്പി ആര്‍. സുകേശന്‍ നല്‍കിയ ഹര്‍ജിയില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിക്കെതിരെ ഒരു പരാമര്‍ശവുമില്ല.ഹര്‍ജിയുടെ പകര്‍പ്പ് കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് കോടതി പുറത്തുവിട്ടത്. നേരത്തെ ഹര്‍ജി സമര്‍പ്പിച്ച വേളയില്‍ സുകേശന്‍, ശങ്കര്‍ റെഡ്ഡിക്കെതിരെ കടുത്ത പരാമര്‍ശം നടത്തിയെന്നു വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

NO COMMENTS

LEAVE A REPLY