പ്രതിപക്ഷം നടത്തുന്നത് യുക്തിയില്ലാത്ത സമരം : കെ.കെ.ശൈലജ

203

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തിലെ പ്രതിപക്ഷ സമരത്തിനെതിരെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്ത്. പരിഹാരത്തിനല്ല പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ നിയമപരമായ എല്ലാ നടപടികളും എടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പരാതികളില്‍ വിജിലന്‍സ് അന്വേഷണത്തിനും തയ്യാറാണ്. പരാതികളില്‍ പരിഹാരമുണ്ടാക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ ഇതൊന്നും സ്വീകരിക്കാന്‍ പ്രതിപക്ഷം തയ്യാറല്ലെന്നും പിന്നെയെങ്ങനെയാണ് വിഷയത്തില്‍ സമവായം ഉണ്ടാകുമെന്നും മന്ത്രി ചോദിച്ചു.ഇത്തരത്തില്‍ പ്രതിപക്ഷം നടത്തുന്നത് യുക്തിയില്ലാത്ത സമരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.