മന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട്​ യുവമോര്‍ച്ചയുടെ മാര്‍ച്ച്‌​

227

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌​ നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ യുവമോര്‍ച്ച ജില്ലാപ്രസിഡന്‍റ്​ അനുരാജിനു പരിക്കേറ്റു. കെ.കെ ശൈലജ അധികാര ദുര്‍വിനിയോഗം നടത്തി ഖജനാവ് കൊള്ളയടിച്ചെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്‌​.

NO COMMENTS