കെ.ബാബുവിന്റെ പി.എയായിരുന്ന നന്ദകുമാറിനെ വിജിലന്‍സ് ചോദ്യംചെയ്യുന്നു

288

കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിന്റെ പി.എയായിരുന്ന നന്ദകുമാറിനെ വിജിലന്‍സ് ചോദ്യംചെയ്യുന്നു. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികളെന്ന് വിജിലന്‍സ് ആരോപിക്കുന്നവരുടെ വീടുകളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായാണ് ചോദ്യംചെയ്യല്‍.വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യംചെയ്യുന്നത്. നന്ദകുമാറിന്റെ സാമ്ബത്തികസ്രോതസ്സിനെക്കുറിച്ചും ചോദിച്ച്‌ അറിയുന്നുണ്ട്.നന്ദകുമാറിന്റെ ഭാര്യയുടെ പേരില്‍ തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തെക്കുറിച്ചം വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
ഭാര്യയുടെ കുടുംബക്കാര്‍ നടത്തുന്ന സ്ഥാപനമാണിതെന്നാണ് നന്ദകുമാര്‍ അറിയിച്ചിരിക്കുന്നത്. ഇത് പിന്നീട് തന്റെ ഭാര്യ ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

NO COMMENTS

LEAVE A REPLY