കെ. ബാബു തന്‍റെ ബിനാമി ബാബുറാമുമായി ടെലിഫോണില്‍ ബന്ധപ്പെട്ടതിന്‍റെ തെളിവ് ലഭിച്ചുവെന്ന് വിജിലന്‍സ്

222

കൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മുന്‍ മന്ത്രി കെ. ബാബു തന്‍റെ ബിനാമി ബാബുറാമുമായി ടെലിഫോണില്‍ ബന്ധപ്പെട്ടതിന്‍റെ തെളിവ് ലഭിച്ചുവെന്ന് വിജിലന്‍സ്. ഇരുവരും പല തവണ ഫോണില്‍ സംസാരിച്ചതിന് തെളിവ് ലഭിച്ചു. ഇന്ന് ബാബുറാമിനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച തെളിവ് ലഭിച്ചത്.വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ബാബുറാമിനെ ചോദ്യം ചെയ്തത്. ആദായ നികുതി രേഖകള്‍ പരിശോധിച്ച ശേഷം കെ. ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും. കുന്പളം സ്വദേശിയാണ് ബാബുറാം. ഇയാള്‍ ബാബുവിന്‍റെ ബിനാമിയാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്നു വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.മന്ത്രിയായിരിക്കെ കെ. ബാബു അധികാര ദുര്‍വിനിയോഗം നടത്തി കോടികള്‍ സന്പാദിക്കുകയും ബിനാമികളുടെ പേരിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് വിജിലന്‍സ് കേസ്.