കെ ബാബുവിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണത്തിന് ഒരുങ്ങുന്നു

202

കൊച്ചി: വിജിലൻസിന് പിന്നാലെ ആദായനികുതി വകുപ്പും മുൻ മന്ത്രി കെ ബാബുവിനെതിരെ അന്വേഷണത്തിന് ഒരുങ്ങുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലൻസിന്‍റെ പ്രാഥമികാന്വേഷണത്തിന് ശേഷം നടപടി തുടങ്ങാനാണ് തീരുമാനം.ഇതിനായി കെ ബാബു അടക്കമുളളവർക്ക് നോട്ടീസ് നൽകും
മുൻ മന്ത്രി കെ ബാബു, മക്കൾ, മരുമക്കൾ, ബിനാമികൾ എന്നിവർക്കെതിരെയാണ് സംസ്ഥാന വിജിലൻസ് ഇപ്പോൾ അന്വേഷിക്കുന്നത്. ഇതിന്‍റെ തുടർച്ചയായി അന്വേഷണം ആരംഭിക്കാനാണ് കൊച്ചിയിലെ ആദായനികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ബാബുവിന്‍റെയും കുടുംബാഗങ്ങളുടെയും സ്വത്തുവിവരങ്ങളും വരവുചിലവും കണക്കുകളുമെല്ലാം ഇപ്പോൾ വിജിലൻസിന്‍റെ പക്കലാണ്.
ഇവരുടെ പ്രഥാമികാന്വേഷണം പൂ‍ത്തയായി ശേഷം ഔദ്യോഗികമായി രേഖകൾ ഏറ്റുവാങ്ങിആദായനികുതി വകുപ്പ് പരിശോധന തുടങ്ങും. വിജിലൻസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകൾ കൂടി അടിസ്ഥാനമാക്കിയാകും ഐ ടി വിഭാഗം മുന്നോട്ടുപോകുക. ഇതിനായി വിജിലൻസ് ഉദ്യോഗസ്ഥരുമായി കൂടുക്കാഴ്ച നടത്തും.
വിവിധ കേന്ദ്ര സംസ്ഥാന അന്വേഷണ ഏജൻസികൾ തമ്മിൽ ഇപ്പോൾ തന്നെ പരസ്പരം വിവരങ്ങൾ കൈമാറുന്ന പതിവുണ്ട്. കെ ബാബുവടക്കമുളളവർ സമർ‍പ്പിച്ച ആദായ നികുതി റിട്ടുണുകൾ വിജിലൻസ് അന്വേഷണത്തിൽ തെളിയുന്ന സ്വത്തുക്കളുടെ ആസ്ഥിയും കണക്കാക്കിയാകും തങ്ങൾ മുന്നോട്ടുപോവകുയെന്ന് ആദായനികുതി വകുപ്പ് ഇൻവെസറ്റിഗേഷൻ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY