ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പാനലിലേക്ക് അപേക്ഷിക്കാം

13

തിരുവനന്തപുരം : ജില്ലയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ ക്്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ പാനല്‍ രൂപീകരിക്കുന്നു. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനത്തിനായി എം.എസ്.സി സൈക്കോളജി കൂടാതെ കുട്ടികളുമായി ബന്ധപ്പെട്ട മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

എം എസ്ഡബ്ള്യൂ/ എംഎ സോഷ്യോളജി കൂടാതെ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് സൈക്കോ സോഷ്യല്‍ വര്‍ക്കര്‍ പാനലിലേക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ അപേക്ഷയോ ടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ ഓഫീസ്, ഓപ്പോസിറ്റ് എസ്ബിഐ, റോട്ടറി ജംഗ്ഷന്‍, പൂജപ്പുര-695012 എന്ന വിലാസത്തില്‍ നേരിട്ടോ tvmdcpu2015@gmail.com എന്ന മെയിലിലോ അപേക്ഷിക്കേണ്ടതാണ്.

അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04712345121

NO COMMENTS