ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചു

177

ലണ്ടൻ∙ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജി പ്രഖ്യാപിച്ചു. ഒക്ടോബറോടെ സ്ഥാനമൊഴിയുമെന്ന് കാമറൺ അറിയിച്ചു. രാജ്യത്തിനു പുതിയ നേതൃത്വം വരേണ്ട സമയമെത്തി. രാജ്യം യൂറോപ്യൻ യൂണിയനിൽ തുടരണമെന്നു തന്നെയാണ് ആഗ്രഹം. എന്നാൽ ബ്രിട്ടീഷ് ജനതയുടെ വിധി ബഹുമാനിക്കുന്നു. ഈ രാജ്യത്തെ താൻ സ്നേഹിക്കുന്നു. രാജ്യത്തെ സേവിച്ചതിൽ അഭിമാനിക്കുന്നതായും കാമറൺ രാജി പ്രഖ്യാപനം നടത്തിക്കൊണ്ട് അറിയിച്ചു.

1,269,501 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബ്രിട്ടീഷ് ജനത ചരിത്രപരമായ ഈ തീരുമാനമെടുത്തത്. ഇതിനായി നടത്തിയ ഹിതപരിശോധനയിൽ 52% വോട്ടർമാർ (17,410,742) പിന്മാറാനുള്ള തീരുമാനത്തെ അനുകൂലിച്ചു. യൂണിയനിൽ നിലനിൽക്കണമെന്ന് അഭിപ്രായപ്പെട്ടത് 48% (16,141241) വോട്ടർമാരാണ്. 4.64 കോടി വോട്ടർമാരിൽ 71.8% പേരാണ് ഹിതപരിശോധനയിൽ വോട്ടു രേഖപ്പെടുത്തിയത്.

NO COMMENTS

LEAVE A REPLY