ശ്രീനഗർ∙ കശ്മീരിലെ സംഘർഷത്തെത്തുടർന്നു സുരക്ഷാസേന നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മുന്നൂറോളം പേർക്കു പരുക്കേറ്റു. ബുദ്ഗാമിലെ ചദൂരയിൽ സൈന്യവും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മുഹമ്മദ് മക്ബൂൽ എന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇവിടെ പ്രതിഷേധം വീണ്ടും ശക്തമായത്.
കഴിഞ്ഞ കുറച്ചാഴ്ചകളായി കശ്മീരിൽ നടക്കുന്ന സംഘർഷങ്ങളിൽ 54 പേരാണ് ഇതുവരെ മരിച്ചത്. 3,000ത്തിൽ അധികംപേർക്കു പരുക്കേൽക്കുകയും ചെയ്തു.