ജൂനിയർ ഇൻസ്ട്രക്ടർ താല്കാലിക നിയമനം

148

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിന്റെ അധികാര പരിധിയിലുള്ള ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ജൂനിയർ ഇൻസ്ട്രക്ടറുടെ താൽകാലിക ഒഴിവുണ്ട്.

എസ്.എസ്.എൽ.സി, കെ.ജി.റ്റി.ഇ ഹയർ (റ്റി.ഇ.എൻ), എംബ്രോയിഡറി ആന്റ് നീഡിൽ വർക്ക്/ എഫ്.ഡി.ജി.ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 11ന് രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ കൂടിക്കാഴ്ചയ്‌ക്കെത്തണം.

NO COMMENTS